Friday 23 September 2016

Password അറിയാതെ എങ്ങെനെ വൈഫൈ കണക്ട് ചെയ്യാം


      എല്ലാവരും വൈഫൈയുടെ പാസ്‌വേഡ് കണ്ടുപിടിക്കാൻ നേട്ടോട്ടം ഓടുന്ന കാലമാണിത്. നിരവധി ആപ്പ് ഉപയോഗിച്ച് എല്ലാവരും ഒരു തവണ എങ്കിലും ശ്രമിച്ച് പരാജയപ്പെട്ടിരിക്കാം.
ഇന്ന് ഞാൻ നിങ്ങളോട് പങ്കുവയ്ക്കാൻ പോകുന്നത് എങ്ങനെ എളുപ്പത്തിൽ വൈഫൈ കണക്ട് ചെയാം എന്നാണ്.


  •  WiFi മോഡം കണ്ടുപിടിക്കുക

     വളരെ എളുപ്പത്തിൽ ചെയാൻ പറ്റുന്ന ഒരു വിദ്യയാണിത്. Android ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ചെയാം. ഫോൺ Root ചെയ്യണ്ട ആവശ്യം ഇല്ല. അത് കൊണ്ട് തന്നെ ആൻഡ്രോയിഡ് ഫോണിൽ വെച്ച് എങ്ങനെ ചെയാം എന്നാണ് ഇവിടെ  എഴുതുന്നത്. WiFiഉള്ള കംപ്യൂട്ടറുകളിലും ഇത് ചെയ്യാം എങ്ങനെ എന്ന് മറ്റൊരു ദിവസം എഴുതാം.
വൈഫൈ മോഡം എല്ലാവരും കണ്ടിട്ടുണ്ടാവുമല്ലോ. ഇതിൽ തൊടാൻ കഴിയുന്ന വിധത്തിൽ ആണങ്കിൽ മാത്രമേ ഞാൻ പറയുന്നത് ചെയ്യാൻ കഴിയുകയുള്ളു. ഇനി എങ്ങനെ ചെയാം എന്ന് നോക്കാം.


  • Push  Button അമർത്തുക 


     WiFi മോഡത്തിൽ മുകളിലേക്കും താഴേക്കുമുളള അല്പം വളഞ്ഞ ചിഹ്നം കാണും. ചില മോഡങ്ങളിൽ വശങ്ങളിലും ചിലതിൽ പിന്നിലും ആണ് കാണാൻ കഴിയുക. ചില തരം മോഡങ്ങളിൽ പിൻവശത്ത്‌ കറുത്ത ചെറിയ സ്വിച് ആയിരിക്കും. ഇതിനെ WiFi Push Button എന്ന് വിളിക്കും. നമ്മുടെ ശ്രദ്ധ പതിയാത്ത വശങ്ങളിൽ ആവും ഇത് ഉണ്ടാവുക. മുൻ വശത്ത് Push Button ഉള്ള മോഡങ്ങളും ഉണ്ട്. പെട്ടെന് കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ ആയിരിക്കും ആ ബട്ടൺ. കുറച്ച് സമയം എടുത്താൽ മാത്രമേ ഇത് കണ്ടു പിടിക്കാൻ കഴിയൂ. ക്ഷമയോടെ കണ്ടുപിടിക്കുക. 



  •  WPS പുഷ് ബട്ടൺ എടുക്കുക


. ആ ബട്ടൺ ഒരു തവണ ഞെക്കുക. ശേഷം android ഫോൺ എടുത്ത് wifi ഓൺ ചെയ്ത് Advanced എടുക്കുക. അതിൽ WPS Push Button എടുക്കുക. ഇപ്പോൾ ഒരു ലോഡിങ് സ്ക്രീൻ കാണും. ക്ഷമയോടെ കാത്തിരിക്കുക. ഇതിലൂടെ കണക്ട് ചെയ്യാൻ മാത്രമേ സാധിക്കു പാസ്‌വേഡ്  നമ്മൾക് കാണാൻ സാധിക്കില്ല


  • പാസ്സ്‌വേർഡ് കണ്ടുപിടിക്കാൻ


        ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഫോൺ കണക്ട് ആവും. ചിലപ്പോൾ ഇത് 2 മിനിട്ടോളം എടുക്കാം. നിങ്ങളുടെ ഫോൺ Root ചെയ്തതാണെങ്കിൽ ഫോണിൽ കണക്ട് ചെയ്ത വൈഫൈ പാസ്സ്‌വേർഡ് കണ്ടുപിടിക്കാൻ ഉള്ള ആപ്പ് PlayStore ലഭിക്കും. Rooted അല്ല എങ്കിൽ നിങ്ങൾ ബ്രൌസർ തുറന്ന് 192.168.1.1 എന്ന അഡ്രസ് url type ചെയ്തു go കൊടുക്കുക. Login സ്ക്രീൻ വന്നാൽ അവിടെ username, password-- admin എന്ന് കൊടുക്കുക. WiFi ഉടമസ്ഥൻ ഇതിൽ മാറ്റം വരുതിയിട്ടിലെങ്കിൽ തുടർന്ന് നിങ്ങൾക്ക് password കണ്ടു പിടിക്കാം.


 ഈ പേജ് ലിങ്ക് http://techxhope.blogspot.in/2016/09/password.html  നിങ്ങളുടെ ഫ്രണ്ട്സിന് ഷെയർ ചെയ്യൂ.

Share The Link to your Whatsapp Facebook friend--   http://techxhope.blogspot.in/2016/09/password.html 

No comments:

Post a Comment